എല്ലാവരോടും നിന്റെ ഹൃദയം തുറക്കരുത്. എന്തു കൊണ്ട്?

 
people

അമിത മൈത്രി ഒഴിവാക്കണം

എല്ലാവരോടും നിന്റെ ഹൃദയം തുറക്കരുത്. ജ്ഞാനിയോടും ദൈവഭയമുളളവനോടും നിന്റെ കാര്യങ്ങള്‍ പറയുക. ചെറുപ്പക്കാരോടും അന്യരോടുമൊപ്പം അധിക സമയം ചെലവഴിക്കരുത്. സമ്പന്നരുടെ കൂടെയിരുന്ന് സ്വയം മറക്കരുത്. വലിയവരുടെ കൂട്ടത്തിലേക്ക് എളുപ്പം പോകരുത്. എളിമയും നിഷ്‌കളങ്കതയും സുകൃതവും ഉള്ളവരോട് കൂട്ടുകൂടുക. സന്മാതൃക നല്‍കുന്നവയില്‍ ഏര്‍പ്പെടുക.

ഏതെങ്കിലും സ്ത്രീയുമായി അധികം ചങ്ങാത്തമരുത്. എല്ലാ നല്ല സ്ത്രീകളെയും ദൈവസന്നിധിയില്‍ സമര്‍പ്പിക്കുക. ദൈവത്തോടും അവിടുത്തെ മാലാഖമാരോടും സൗഹൃദം പുലര്‍ത്തുക.

സ്‌നേഹം നല്ലതാണ്

എല്ലാവരോടും സ്‌നേഹം വേണം. പക്ഷേ മമത നന്നല്ല. അറിയപ്പെടാത്ത ഒരാള്‍ക്ക് സല്‍പേരുണ്ടാകാം. പക്ഷേ അവരുടെ സാന്നിധ്യം കാണുന്നവര്‍ക്ക് അനിഷ്ടകരമാകാം. മറ്റുള്ളവര്‍ക്ക് സ്വീകാര്യമാകുവാന്‍ നാം ആഗ്രഹിക്കുന്നുണ്ടാകാം. പക്ഷേ, നമ്മിലെ കുറവുകള്‍ അവരില്‍ അപ്രീതി ഉളവാക്കാം.

കടപ്പാട് മരിയൻ ടൈംസ്
 

Tags

Share this story

From Around the Web