വളരുന്ന കുഞ്ഞിന്റെ ശരീരം വഴിയിൽ ഉപേക്ഷിക്കരുതേ
 

 
2222
കൊച്ചി. അമ്മയുടെ ഉദരത്തിൽ വളരുന്ന മനുഷ്യജീവൻ, അപ്രതീക്ഷിത കാരണങ്ങളാൽ പാതിവഴിയിൽ നഷ്ടപ്പെടുമ്പോൾ വഴിയൊരത്ത് ഉപേക്ഷിക്കരുത്.
    രണ്ടാഴ്ചമുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് കണ്ടതുപോലെ ആറുമാസം വളർച്ചയെത്തിയ ആൺകുഞ്ഞിന്റെ ശരീരം കോഴിക്കോട് കണ്ടെത്തിയ വാർത്ത ആശങ്കയും വേദനയും ഉളവാക്കുന്നു.
     പോലീസ് അന്വേഷണത്തിൽ തീർത്ഥാടനത്തിന് എത്തിയ യുവതി വിവാഹിതയും മറ്റൊരു കുഞ്ഞിന്റെ അമ്മയുമാണെന്ന് പറയുന്നു.
    അറിവില്ലായ്മയോ പരിഭ്രമമോ ആയിരിക്കാം ആ കുഞ്ഞിന്റെ ശരീരം ആദരവില്ലാതെ പൊതുസ്ഥലത്ത് ഉപേക്ഷിക്കുവാൻ ഇടയായതെന്ന് കരുതുന്നു.
     ഗർഭിണികൾ സുരക്ഷിത യാത്ര ഡോക്ടറുടെ ഉപദേശപ്രകാരം നടത്തുവാൻ ശ്രദ്ധിക്കണം. സ്വൊഭാവിക അബോർഷൻ നടന്നാൽ, ആ വിവരം മറച്ചുവെയ്ക്കാതെ,അമ്മ ഉചിതമായ ആരോഗ്യസംരക്ഷണം നടത്തുകയും, മൃദസംസ്ക്കാരം ഉചിതമായ രീതിയിൽ നടത്തുകയും ചെയ്യുവാൻ ശ്രദ്ധിക്കണം.
   വാർത്തകൾക്ക് അപ്പുറം ജീവന്റെ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുവാൻ മാധ്യമങ്ങളും, പൊതു സമൂഹവും ജാഗ്രത പുലർത്തണമെന്ന് പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ് ചെയർമാൻ സാബു ജോസ് പറഞ്ഞു.*

Tags

Share this story

From Around the Web