ദുഃഖവെള്ളി: ലോകജനതയുടെ പാപ പരിഹാരത്തിനായി യേശുക്രിസ്തു കുരിശിലേറ്റപ്പെട്ടതിന്റെ ഓര്‍മ

ലോകജനതയുടെ പാപ പരിഹാരത്തിനായി യേശുക്രിസ്തു കുരിശിലേറ്റപ്പെട്ടതിന്റെ ഓര്‍മയില്‍ ക്രൈസ്തവര്‍ ഇന്നു ദു:ഖവെള്ളി ആചരിക്കുന്നു. ക്രൈസ്തവ ദേവാലയങ്ങളില്‍ പീഡാനുഭവ ശുശ്രൂഷകളും പ്രത്യേക പ്രാര്‍ഥനകളും നടക്കും.
ഗാഗുല്‍ത്താമലയിലേക്ക് കുരിശുമായി പീഡനങ്ങള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടെയും ഇതിനുശേഷമുള്ള കുരിശുമരണത്തിന്റെയും ഓര്‍മകളാണ് ദുഃഖവെള്ളിയില്‍ നിറയുന്നത്. മലയാറ്റൂര്‍ അടക്കം പ്രധാന കുരിശുമലകളില്‍ വിശ്വാസികള്‍ കുരിശുമല കയറ്റം നടത്തും.
മനുഷ്യനെ അവന്റെ പാപങ്ങളില്‍ നിന്ന് മോചിപ്പിക്കുന്നതിന് വേണ്ടി ലോകത്തിന്റെ നന്മക്കായാണ് ദൈവപുത്രന്‍ ജീവത്യാഗം ചെയ്തത്. ഈ ദിനത്തെയാണ് ദുഃഖവെള്ളിയായി ആചരിക്കപ്പെടുന്നത്.
ദൈവപുത്രനായ യേശുക്രിസ്തു കുരിശിലേക്കപ്പെട്ടത് ഒരു വെള്ളിയാഴ്ചയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ നാം ദു:ഖവെള്ളി ആചചിച്ച് വരുന്നു. ഈസ്റ്ററിന് മുന്‍പുള്ള വെള്ളിയാഴ്ചയാണ് ദുഃഖവെള്ളിയായി ആചരിക്കപ്പെടുന്നത്. ഈ ദിനത്തിന് വളരെയധികം പ്രാധാന്യമുണ്ട്.
ദൈവം ലോകത്തെ വളരെയധികം സ്നേഹിച്ചു എന്നും തന്റെ ജീവന്‍ വരെ ലോകത്തിന്റെ നന്മക്കായി നല്‍കി എന്നുമാണ് വിശ്വസിക്കുന്നത്.
മനുഷ്യരാശിയുടെ പാപങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് യേശുക്രിസ്തു തന്റെ ജന്മം നല്‍കിയത്.
ക്രിസ്തുവില്‍ വിശ്വസിച്ച ജനങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി യേശു കുരിശ് മരണം വരിക്കുകയും ലോകത്തെ സര്‍വ്വ പാപങ്ങളില്‍ നിന്നും മോചിപ്പിക്കുകയും ചെയ്തു എന്നാണ് വിശ്വാസം.
ദുഃഖവെള്ളി ദിനത്തെ വിലാപത്തിന്റെയും ദുഃഖത്തിന്റെയും ദിനമായാണ് നാളിത് വരേക്കും ആചരിച്ച് വരുന്നത്. സ്വന്തം പാപങ്ങളുടെ നിഴലില്‍ നിന്ന് മനുഷ്യരാശിയെ രക്ഷിക്കാന്‍ യേശുവിന്റെ ത്യാഗം ചെയ്ത ഈ ദിനം ആളുകള്‍ അതീവ ദുഃഖത്തോടെ തന്നെ ആചരിക്കുന്നു.
ഈ ദിനം വ്രതാനുഷ്ഠാനങ്ങളും മറ്റുമായി വിശ്വാസികള്‍ കഴിയുന്നു. മാത്രമല്ല ഹാപ്പി ഗുഡ് ഫ്രൈഡേ എന്ന് പറഞ്ഞ് ഒരാളെ അഭിവാദ്യം ചെയ്യുന്നത് വരെ ഒഴിവാക്കേണ്ടതാണ്. കാരണം ഈ ദിനം എന്നത് അങ്ങേയറ്റം സങ്കടകരമായ ഒരു ദിനമാണ്.